മണിമലയിൽ പെൺകുട്ടിയെ തട്ടികൊണ്ടു. പോകാൻ ശ്രമിച്ച ആറംഗ സംഘത്തിലെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മണിമല: പെൺകുട്ടിയെ തട്ടികൊണ്ടു.
പോകാൻ ശ്രമിച്ച കേസിൽ ആറംഗ
സംഘത്തിലെ അഞ്ച് പേരെ പോലീ
സ് അറസ്റ്റ് ചെയ്തു.
കറുകച്ചാൽ അറുപതിൽ ചിറയിൽ ശ്രീജിത്ത് മോഹൻ (26), കൂത്രപ്പള്ളി
ഇഞ്ചക്കുഴിയിൽ ജിനോ സാബു (20),
കറുകച്ചാൽ മുതുമരത്തിൽ മെൽബട്ട്
(20), നെടുങ്ങാടപ്പള്ളി രണ്ടുപറയിൽ
ആൽബിൻ തോമസ് (20), ആൽബി
ൻറെ സഹോദരൻ അലക്സ് തോമസ്
(18) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ഒരാളെ പിടികൂടാനുണ്ട്.
ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനായി ഇന്നലെ രാവി
ലെ കോത്തലപ്പടി കവലയിലെത്തി
യയുവാക്കൾ. പെൺ
കുട്ടിയെ ഫോണിൽ വിളിക്കുകയും കുള
ത്തുങ്കൽ റോഡിലേക്കിറങ്ങി വന്ന പെൺകുട്ടിയെ സംഘത്തിലൊരാൾ ബൈക്കിൽ കയറ്റി വെള്ളാക്കൽ പാറയിലേ
ക്ക് കൊണ്ടുപോവുകയായിരുന്നു
പിന്നാലെ മറ്റ് സംഘവും വെള്ളാക്ക
ൽ പാറയിലേക്ക് പോയി. ഇതു കണ്ട
നാട്ടുകാർ വിവരം അറിയിച്ചതനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ മാതാവിനൊപ്പം വിട്ടയക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ യുവാക്കളെ റിമാൻഡ് ചെയ്തു