കൂട്ടികലിൽ സ്നേഹ സേനയുടെ പ്രളയ ബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചു
പ്രളയ ബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചു
കൂട്ടിക്കൽ. യൂട്യൂബർ ഡോക്ടർ, അനിൽ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സ്നേഹ സേന പ്രളയബാധിതർക്ക് നിർമിച്ചുനൽകുന്ന ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു. കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.എച്ച് നഹീബിനാണ് വീട് നിർമ്മിച്ചു നൽകുന്നത്.ഇമാം സുബൈർ മൗലവി, സ്നേഹ സേന പ്രതിനിധി ചന്ദ്രശേഖരൻ കുലശേഖരപുരം എന്നിവർ ചടങ്ങിന് കാർമികത്വം വഹിച്ചു.
സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖല കമ്മിറ്റിയാണ് വീടു നിർമാണത്തിന് ആവശ്യമായ വസ്തു വാങ്ങി നൽകിയത്.
ഭവന നിർമ്മാണ കമ്മിറ്റി രക്ഷാധികാരി ഡോക്ടർ പി എച്ച് മുഹമ്മദ് ഹനീഫ യോഗത്തിന് അധ്യക്ഷം വഹിച്ചു. കോഡിനേറ്റർ മുഹമ്മദ് ഷുഐബ് സ്വാഗതവും അബ്ദുൽ കലാം ആരിഫ് നന്ദിയും പറഞ്ഞു. കമ്മറ്റി അംഗങ്ങളായ ഹാരിസ്, റഷീദ് പി ഐ, മുഹമ്മദ് ഷാ, ഹുസൈൻ എം എ, യാസർ അറാഫത്ത്, ജാഫർ, ഫൈസൽ ഇസ്മായിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നിരവധി സന്നദ്ധപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.