സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രത നിർദേശം
സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രത നിർദേശം
തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രത നിർദേശം. അവധിയിലുളള പൊലീസുകാർ ഉടൻ ജോലിയിൽ പ്രവേശിക്കണം. മൂന്ന് ദിവസം മൈക്ക് അനൗൺസ്മെന്‍റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡി.ജി.പിയുടെ നിർദേശം. പ്രശ്ന സാധ്യതാ മേഖലകളിൽ സുരക്ഷ ശക്തമാക്കാൻ സംസ്ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. വാഹനങ്ങളിൽ ആയുധങ്ങൾ കടത്തുണ്ടോയെന്ന് പരിശോധിക്കും. സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തും.
അതേസമയം ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ നാളെ സർവകക്ഷി സമാധാന യോഗം ചേരും. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. കസ്റ്റഡിയിലുള്ള വരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും.