ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് കണമല ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു
എരുമേലി:എരുമേലി കണമലയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ്ു.കണമല ഇറക്കത്തില്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ആര്‍ക്കും സാരമായി പരിക്കില്ലെന്നാണ് പ്രാഥമികമായ വിവരം. രാവിലെ ഒന്‍പത് മണിയോടുകൂടിയായിരുന്നു സംഭവം.ബസില്‍ മുപ്പത്തിയഞ്ച് തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നു. ഒരു തീര്‍ത്ഥാടകന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.നിസാര പരിക്കുകള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം ഒഴിവാക്കുവാന്‍ ഡ്രൈവര്‍ ബസ് തിട്ടയിലിടിപ്പിച്ച് നിര്‍ത്തുകയായിരുന്നു.നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.