ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല ന്യൂനപക്ഷ ദിനാചരണം സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി : കേരളാ സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല ന്യൂനപക്ഷ ദിനാചരണം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ന്യൂനപക്ഷ യുവജന മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡംഗം സുമി ഇസ്മായിൽ അദ്ധ്യക്ഷനായി. സാമൂഹ്യ പ്രവർത്തകനും മുൻ പഞ്ചായത്തംഗവുമായ എം.എ. റിബിൻ ഷാ മുഖ്യ പ്രഭാഷണം നടത്തി. ഷംനാസ് സലാം, മുഹമ്മദ് ഷാ, രജ്ഞിത്ത് വി.ആർ എന്നിവർ പ്രസംഗിച്ചു