കോവിഡ് ധനസഹായം 20നും 21 നും സംസ്ഥാനത്തെ താലൂക്ക് ഓഫീസുകളിൽ ക്യാമ്പ്.
കോവിഡ് ധനസഹായം 20നും 21 നും സംസ്ഥാനത്തെ താലൂക്ക് ഓഫീസുകളിൽ ക്യാമ്പ്.
തിരുവനന്തപുരം:കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി 20, 21 തീയതികളിൽ സംസ്ഥാനത്തെ എല്ലാ താലൂക്കാഫീസുകളിലും ക്യാമ്പ് നടത്തും.
വാർഡ്തല മെമ്പർമാർ തങ്ങളുടെ വാർഡുകളിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെ ക്യാമ്പുകളിൽ എത്തിച്ച് അർഹരായ എല്ലാവരുടെയും പേരുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം.
സുപ്രീം കോടതി പരാമർശത്തിൻ്റെ പിന്നാലെയാണ് സർക്കാരിൻ്റെ സത്വര നടപടി.