ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന
സെക്രട്ടറിയെ ഒരു സംഘം
വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ
മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു
ആക്രമണം.
കെ എസ് ഷാൻ സഞ്ചരിച്ച ബൈക്ക്
പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം
ആക്രമിക്കുകയായിരുന്നു. അഞ്ചംഗ
സംഘമാണ് അക്രമത്തിനു പിന്നിൽ.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ
കേന്ദ്രീകരിച്ചാണ് പൊലീസിൻറെ അന്വേഷണം
പുരോഗമിക്കുന്നത്. കൊലപാതകത്തിന്
പിന്നിൽ ആർഎസ്എസ് ആണെന്ന്
എസ്ഡിപിഐ ആരോപിച്ചു.
ഗുരുതരമായി
പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ
ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക്
വിധേയനാക്കിയെങ്കിലും ജീവൻ
രക്ഷിക്കാനായില്ല.