‘ജാഗ്രതയാണ് കരുത്ത് ‘ കേരള മുസ്ലിം ജമാഅത്ത് നവോത്ഥാന സമ്മേളനം ഞായാറാഴ്ച മുണ്ടക്കയത്ത്
നവോത്ഥാന സമ്മേളനം ഇന്ന്
മുണ്ടക്കയം: മതവിശ്വാസികൾ ക്കെതിരെ കടുത്ത വെല്ലുവിളി ഉയർത്തി, അനാവശ്യ വിവാദങ്ങളുണ്ടാക്കി നാടിന്റെ വികസനത്തിനും പുരോഗതിക്കും തടസ്സം സൃഷ്ടിക്കുന്ന ഫാസിസ്റ്റു നീക്കങ്ങൾക്കെതിരെ ‘ജാഗ്രതയാണ് കരുത്ത് ‘ എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി, സോണുകളിൽ നടത്തുന്ന നവോത്ഥാന സമ്മേളനം ഇന്ന് പത്തുമണി മുതൽ മുണ്ടക്കയം ഇർഷാദിയ അക്കാദമി ഹാളിൽ നടക്കും. സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തുന്നതും ജലീൽ സഖാഫി കടലുണ്ടി, മജീദ് കക്കാട്, സൈദലവി മാസ്റ്റർ ചെങ്കര എന്നിവർ സംസാരിക്കുന്നതുമാണ്.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.എം.മുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുറഷീദ് മുസ്ലിയാർ മുണ്ടക്കയം,എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് പി എം അനസ് മദനി, ജില്ലാ സെക്രട്ടറി ലബീബ് സഖാഫി, അബ്ദുറഹ്മാൻ സഖാഫി, അലി മുസ്ലിയാർ കുമളി, സഅദുദ്ദീൻ ഖാസിമി ഈരാറ്റുപേട്ട, അബ്ദുറഹ്മാൻ മുസ്ലിയാർ മുണ്ടക്കയം,സി.കെ.ഹംസ മുസ്‌ലിയാർ, അശ്റഫ് മുസ്‌ലിയാർ, സൈനുദ്ദീൻ മുസ് ലിയാർ, ലിയാഖത്ത് സഖാഫി, ഹക്കീം സഖാഫി, ഹംസ മദനി, ഷാഹുൽ ഹമീദ് കരിങ്കപ്പാറ എന്നിവർ സംസാരിക്കും സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ഈ രാറ്റുപേട്ട, കോട്ടയം, ചങ്ങനാശ്ശേരി സോണുകളിലെ പ്രധാന പ്രവർത്തകർ പങ്കെടുക്കും.
സാമൂഹിക സേവന രംഗത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച ഒരു ദിന വരുമാന പദ്ധതി പ്രകാരം യൂണിറ്റുകൾ സമാഹരിച്ച ഫണ്ട് സംസ്ഥാന നേതാക്കൾ ഏറ്റുവാങ്ങും