ഓ​ട്ടോ ടാ​ക്സി, ലൈ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ ഡിസംബർ 30ന് ​പ​ണി​മു​ട​ക്കു​ന്നു 

ഓ​ട്ടോ, ടാ​ക്സി, ലൈ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ ഡിസംബർ 30ന് ​പ​ണി​മു​ട​ക്കു​ന്നു

 

തിരുവനന്തപുരം :മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.ഓ​ട്ടോ ടാ​ക്സി നി​ര​ക്കു​ക​ൾ പ​രി​ഷ്ക​രി​ക്കു​ക, പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് ഒ​ഴി​വാ​ക്കു​ക, വാ​ഹ​നം പൊ​ളി​ക്ക​ൽ നി​യ​മ​ത്തി​ലെ കാ​ല​പ​രി​ധി 20 വ​ർ​ഷ​മാ​ക്കി നീ​ട്ടു​ക, ഇ ​ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.

ആ​വ​ശ്യ​ങ്ങ​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ജ​നു​വ​രി മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സം​യു​ക്ത സ​മ​ര സ​മി​തി ക​ൺ​വീ​ന​ർ കെ.​എ​സ്. സു​നി​ൽ കു​മാ​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page