പട്ടാപ്പകൽ ഡെലിവറി ബോയ് ചമഞ്ഞ് വീട്ടിൽ കയറി യുവതിയെ അടിച്ചുവീഴ്ത്തി മാല കവർന്നു.
പട്ടാപ്പകൽ ഡെലിവറി ബോയ് ചമഞ്ഞ് വീട്ടിൽ കയറി യുവതിയെ അടിച്ചുവീഴ്ത്തി മാല കവർന്നു.
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിലാണ് സംഭവം.കള്ളന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ന് രാവിലെ 11 ഓടെയാണ് സംഭവമുണ്ടായത്. യുവതിയും നാലും രണ്ടും വയസുള്ള കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഓൺ ലൈനിൽ നിന്നും ഡെലിവറിയുമായി എത്തിയയാൾ എന്ന വ്യാജേനയാണ് കള്ളനെത്തിയത്.
ഓൺലൈനിൽ സാധനം ഓർഡർ ചെയ്തിരുന്നതിനാലും ഡെലിവറി ബോയ്സിന്റെ തോളിൽ കാണുന്ന ബാഗുണ്ടായിരുന്നതിനാലും യുവതിക്ക് സംശയം തോന്നിയില്ല. മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ യുവതി തടയാൻ നോക്കി. പിന്നാലെ യുവതിയെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപെടുകയായിരുന്നു. മാല സ്വർണമല്ലാത്തതിനാൽ ധനനഷ്ടം സംഭവിച്ചിട്ടില്ല.
പോലീസ് അന്വേഷണം ആരംഭിച്ചു.