മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ സംരക്ഷണഭിത്തി നിർമ്മാണത്തിന് മുപ്പതു ലക്ഷം രൂപ അനുവദിച്ചു
മുരിക്കുംവയൽ സ്ക്കൂളിന് 30 ലക്ഷം അനുവദിച്ചു
മുരിക്കുവയൽ:മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ സംരക്ഷണഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സ്ക്കൂൾ സന്ദർശിക്കുയും നേരത്തെ അനുവദിച്ച തുക അപര്യാപ്തമെന്ന് മനസിലാക്കി തുടർന്ന് 30 ലക്ഷം അനുവദിച്ചതായി പ്രഖ്യാപിക്കുകയും ചെയതു പി ടി എ പ്രസിഡൻറ് സി ജൂകൈതമറ്റം അധ്യക്ഷത വഹിച്ചു മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രേഖാ ദാസ് വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻ സി മാനുവേൽ ചേന്നാട്ട് ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ എഞ്ചിനീയർമാരായ കെ പി ബേബി ഷെറിൻ. സ്കൂൾ പ്രിൻസിപ്പാൾ ജോൺ,സിനീയർ അസിസ്റ്റൻ്റ് രാജേഷ് എം പി വി കെ പുഷ്പകുമാരി ഷീജാമോൾ റ്റി എച്ജ യലാൽ കെ വി ബിജു ആൻ്റണി എന്നിവർ സംസാരിച്ചു