മദ്യപാനിയായ ഭർത്താവിനെ അമ്മയും മകളും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നു
കൊച്ചി: മദ്യപാനിയായ ഭർത്താവിനെ
അമ്മയും മകളും ചേർന്ന് കഴുത്ത് ഞെരിച്ച്
കൊന്നു. കടവന്ത്ര മുട്ടത്ത് ലൈനിൽ
താമസിച്ചിരുന്ന തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി
ശങ്കറാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ ഭാര്യ സെൽവി, മകൾ ആനന്ദി
എന്നിവർ അറസ്റ്റിലായി. കഴിഞ്ഞ
ഞായറാഴ്ചയാണ് ശങ്കറിനെ മരിച്ച നിലയിൽ
ആശുപത്രിയിലെത്തിച്ചത്. ഡോക്ടറുടെ
പരിശോധനയിൽ കഴുത്തിൽ ചെറിയ മുറിവ്
ശ്രദ്ധയിൽപ്പെട്ടു. പോസ്റ്റുമോർട്ടത്തിൽ
മരണകാരണം ശ്വാസംമുട്ടിയാണെന്നും
കണ്ടെത്തി. ഇതോടെയാണ് സെൽവിയെയും
മകളെയും ചോദ്യം ചെയ്തത്.