കാഞ്ഞിരപ്പള്ളിയുടെ സ്വന്തം കാലിത്തീറ്റയുമായി കാഡ്കോ സമ്പുഷ്ടി വിപണിയിലേക്ക്
കാഞ്ഞിരപ്പള്ളിയുടെ സ്വന്തം കാലിത്തീറ്റയുമായി
കാഡ്കോ സമ്പുഷ്ടി വിപണിയിലേക്ക്
കാഞ്ഞിരപ്പള്ളി : ക്ഷീരകര്‍ഷകര്‍ക്കും, പാലും-പാലുല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഇനി സന്തോഷിക്കാം. വിഷലിപ്തമായ രാസക്കൂട്ടുകള്‍ ഇല്ലാതെ പൂര്‍ണ്ണമായും ജൈവീതിയില്‍ നിര്‍മ്മിച്ച കാലിത്തീറ്റയുമായി കാഞ്ഞിരപ്പള്ളി അഗ്രിക്കള്‍ച്ചറല്‍ ആന്‍റ് ഡയറി പ്രൊഡ്യൂസര്‍ കമ്പിനി (കാഡ്കോ) രംഗത്ത്.
പാലിന്‍റെ ഗുണനിലവാരത്തിനും, കന്നുകാലികളുടെ നല്ല ആരോഗ്യത്തിനും, പ്രത്യുല്‍പാദനത്തിനും ഉതകുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത കാലിത്തീറ്റയാണ് കാഡ്കോ സമ്പുഷ്ടി
കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി 2016 മുതല്‍ നബാര്‍ഡിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കര്‍ഷകകൂട്ടായ്മയാണ് കാഡ്കോ. 550-ല്‍പരം കര്‍ഷകുടെ മൂലധനം ഉപയോഗിച്ച് തുടങ്ങിയ കമ്പിനി ഇന്ന് നബാര്‍ഡിന്‍റെ എ ഗ്രേഡ് സര്‍ട്ടിഫിക്കേഷനുമായി കേരളത്തിലെതന്നെ തലയുയര്‍ത്തി നില്‍ക്കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.പി.ഒ) ആയി മാറിക്കഴിഞ്ഞു.
കാര്‍ഷിക സര്‍വ്വകലാശാലയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗുണമേനേമയുള്ള കാലിത്തീറ്റയായ കാഡ്കോ മീല്‍ , കാഡ്കോ സമ്പത്ത് എന്നിവ ഇപ്പോള്‍തന്നെ ക്ഷീരകര്‍ഷകരുടെ ഇടയില്‍ നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്. ഗുണനിലവാരത്തില്‍ ഒട്ടും കുറവ് വരുത്താതെ കുറഞ്ഞ വിലയില്‍ വികസിപ്പിച്ചെടുത്ത പുതിയ സമീകൃത കാലിത്തീറ്റയായ കാഡ്കോ സമ്പുഷ്ടിയുടെ വിപണന ഉല്‍ഘാടന കര്‍മ്മം ഡിസംബര്‍ 17-ാം തീയതി 4 പി.എം.ന്
ബഹു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കുകയാണ്. കേരള ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ക്ഷീരമേഖലയിലെ ബഹുമുഖ പ്രതിഭകളെ ജോസ്.കെ.മാണി എം.പി. ആദരിക്കുന്നതും, ആന്‍റോ ആന്‍റണി എം.പി. മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. നവീകരിച്ച് മാഞ്ഞൂകുളത്തെ ഹെഡ് ഓഫീസ് മന്ദിരം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ. ഉല്‍ഘാടനം ചെയ്യും. കാഡ്കോ ചെയര്‍മാന്‍ ജോസ്. സി. കലൂര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.ആര്‍. തങ്കപ്പന്‍, ജോണിക്കുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ്, നബാര്‍ഡ് ഡി.ഡി.എം. റെജി വര്‍ഗീസ്, ജില്ലാപഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമല ജോസഫ്, പഞ്ചായത്തംഗം റാണി ടോമി, കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് -കെ. ജോര്‍ജജ് വര്‍ഗ്ഗീസ് പൊട്ടംകുളം തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നതുമാണെന്ന് കാഡ്കോ ചെയര്‍മാന്‍ ജോസ്. സി. കലൂര്‍, ഭരണസമിതിയംഗങ്ങളായ ജോളി മടുക്കകുഴി, ഷാജി പാമ്പൂരി, ബേബി ഉറുമ്പുകാട്ട്, ജോജി വാളിപ്ലാക്കല്‍, കമ്പിനി സി.ഇ.ഒ-അന്‍വര്‍ കുമ്പിളുവേലിൽ എന്നിവർ അറിയിച്ചു.