രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്
രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്
കോട്ടയം: തിങ്കളാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോര്‍ഡ് പ്രകാരമാണ് ഇന്നലെ സമതല പ്രദേശങ്ങളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം കോട്ടയത്ത് 35.6 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ദേശീയ ശരാശരിയെക്കാള്‍ 3.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഇതെന്ന് രേഖകള്‍ പറയുന്നു