കൂട്ടിക്കലില്‍ തകര്‍ന്നത് തൊണ്ണൂറ്റിയെട്ട് കടകള്‍ അമ്പത്തിയാറ് ദിവസമായിട്ടും നഷ്ടകണക്കു പോലുമെടുക്കാതെ മുകളില്‍ നിന്നും നിര്‍ദ്ദേശം കാത്ത് പിടിപ്പുകേടിന്റെ പര്യായമായി അധികാര വര്‍ഗ്ഗം
കൂട്ടിക്കലില്‍ തകര്‍ന്നത് തൊണ്ണൂറ്റിയെട്ട് കടകള്‍
അമ്പത്തിയാറ് ദിവസമായിട്ടും നഷ്ടകണക്കു പോലുമെടുക്കാതെ മുകളില്‍ നിന്നും നിര്‍ദ്ദേശം കാത്ത് പിടിപ്പുകേടിന്റെ പര്യായമായി അധികാര വര്‍ഗ്ഗം
കൂട്ടിക്കല്‍: കഴിഞ്ഞ ഒക്ടോബര്‍ പതിനാറിന് സംഭവിച്ച സമാനതകളില്ലാത്ത ദുരന്തത്തില്‍ കൂട്ടിക്കല്‍ ടൗണില്‍ മാത്രം തൊണ്ണൂറ്റിയെട്ട് കടകളാണ് വെള്ളം കയറി നശിച്ചത്. പല കടകളിലും സാധനങ്ങള്‍ പൂര്‍ണമായും നശിച്ചു. ആറ് കടകള്‍ പൂര്‍ണമായും തകര്‍ന്നു. കടകള്‍ ശുചീകരിച്ച് പലരും കുറച്ച് സാധനങ്ങളുമായി തുറന്നെങ്കിലും ഭീമമായ നഷ്ടത്തില്‍ നിന്നും എങ്ങനെ കരകയറും എന്നറിയില്ലെന്ന്് വ്യാപാരികള്‍ പറയുന്നു.ദുരിതം സംഭവിച്ച് അമ്പത്തിയാറ് ദിവസം കഴിഞ്ഞിട്ടും തങ്ങള്‍ക്കുണ്ടായ നഷ്ടം രേഖപ്പെടുത്തുവാന്‍ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വന്നിട്ടില്ലെന്ന് ഇവര്‍ പറയുന്നു. പലരും പഞ്ചായത്തിലും വില്ലേജിലും മാറിമാറി വിളിക്കുന്നുണ്ട്.തങ്ങള്‍ക്ക് നിര്‍ദ്ദേഷമൊന്നും കിട്ടിയിട്ടില്ലെന്നാണ് ഇവിടുന്നുള്ള മറുപടി. സന്നദ്ധ സംഘടനകളുടെ ശ്രമദാനവും വ്യാപാരി സംഘടനയില്‍ നിന്നും കിട്ടിയ ചെറിയ ധനസഹായവുമാണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്ന ആകെയുള്ള സഹായം.ആദ്യഘട്ടത്തില്‍ ലോകം മുഴുവന്‍ ചര്‍ച്ചയായ ദുരന്തത്തില്‍ ബന്ധപ്പെട്ടവര്‍ തങ്ങളെ ചേര്‍ത്തുനിര്‍ത്തുമെന്ന് പ്രതീക്ഷ ഇവരി്ല്‍ പലര്‍ക്കുമുണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷ നശിച്ചിരിക്കുകയാണ്.പലരും ഭീമമായ പലിശയ്ക്ക് കടമെടുത്തും മറ്റും ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.