എരുമേലിയിൽ ശബരിമല ദര്‍ശനത്തിനെത്തിയ എട്ട് വയസ്സുള്ള തീര്‍ത്ഥാടകയെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. ഹോട്ടൽ അടപ്പിച്ചു
കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ എട്ട് വയസ്സുള്ള തീര്‍ത്ഥാടകയെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. തമിഴ്‌നാട് സ്വദേശി ജയപാലനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെ തുടര്‍ന്ന് എരുമേലി റാന്നി റോഡ്താ സൈഡിലെ ല്‍ക്കാലിക ഹോട്ടല്‍ അടപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ തീര്‍ത്ഥാടക സംഘത്തിലെ കൊച്ചുകുട്ടിയെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്
സംഭവത്തിന് പിന്നാലെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും സംഘടന നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് എരുമേലി റാന്നി റോഡിലെ താല്‍ക്കാലിക ഹോട്ടല്‍ അടപ്പിച്ചത്.