ബാബരി മസ്ജിദ് പുനർനിർമിക്കും വരെ പോരാട്ടം തുടരും; എസ് ഡി പി ഐ പ്രതിഷേധ ധർണ നടത്തി
ബാബരി മസ്ജിദ് പുനർനിർമിക്കും വരെ പോരാട്ടം തുടരും; എസ് ഡി പി ഐ പ്രതിഷേധ ധർണ നടത്തി
കാഞ്ഞിരപ്പള്ളി: ബാബരി മസ്ജിദ് പുനർനിർമിക്കും വരെ പോരാട്ടം തുടരും എന്ന പ്രമേയത്തിൽ ഡിസംബർ 6 ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി SDPI കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ 6 ന് വൈകുന്നേരം 5 മണിക്ക് നടന്നു.
പ്രതിഷേധ ധർണ യോഗത്തിൽ SDPI കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അൻസാരി പത്തനാടിൻ്റെ അധ്യക്ഷതയിൽ എസ്കോ ഡി പി ഐ കോട്ടയം ജില്ലാ അധ്യക്ഷൻ സിയാദ് വാഴൂർ ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ ധർണക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ പ്രസിഡൻ്റ് സുനീർ മൗലവി അൽ ഖാസിമി, വിമൺസ് ഇന്ത്യ പ്രസിഡൻ്റ് സുമയ്യ ഫാത്തിമ, SDPI കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അലി അക്ബർ, VS അഷറഫ്, താഹ മൗലവി വാഴൂർ എന്നിവർ സംസാരിച്ചു.