കോരുത്തോട് ടൗണിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി
കോരുത്തോട് ടൗണിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി
മുണ്ടക്കയം: കോരുത്തോട് ടൗണിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. ഏതാനും ദിവസങ്ങൾക്കിടെ മൂന്ന് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഏറ്റവും അവസാനമായി കഴിഞ്ഞ ശനിയാഴ്ച കുന്നിപ്പറമ്പിൽ ഗോപിയുടെ കാലുകൾ തെരുവ് നായ്ക്കൾ കടിച്ചുകീറി. ഇതിനുമുമ്പ് കുമാരമംഗലം സുനിൽ, റോഷ്നി തുടങ്ങിയവർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ആറിലധികം തെരുവുനായ്ക്കളാണ് ടൗണിൽ സ്വൈരവിഹാരം നടത്തുന്നത്. ഇതിൽ രണ്ടു നായ്ക്കൾ സ്ഥിരം ആക്രമണ സ്വഭാവം കാണിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു