പ്രകൃതി താണ്ഢവമാടിയ മലയോര ഗ്രാമങ്ങളുടെ ആത്മാവ് തേടുന്ന പരമ്പര…അജീഷ് വേലനിലം തയാറാക്കുന്ന ‘അധികൃതരുടെ അവണന പുനര്‍ജന്മം തേടി മലയോരം’ ന്യൂസ് മുണ്ടക്കയത്തില്‍ ഉടന്‍ പ്രതീക്ഷിക്കുക

പച്ചിമഘട്ട മലനിരകള്‍ കാവല്‍ നില്‍ക്കുന്ന പ്രകൃതി രമണീയമായ കോട്ടയം ജില്ലയിലെ അതിര്‍ത്തി ഗ്രാമം. പതിറ്റാണ്ടുകളായി മാനവ സാഹോദര്യത്തിന് പുകള്‍പെറ്റ കൂട്ടിക്കലിന്റെ ആത്മാവാണ് ഒക്ടോബര്‍ 16 ലെ പേമാരി കവര്‍ന്നെടുത്തത്.അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്..നാടും നാട്ടുകാരുമിപ്പോള്‍.എന്നാല്‍ അതിജീവനത്തിനായി കൈത്താങ്ങാകേണ്ട സംവിധാനങ്ങള്‍ എത്രമാത്രം നാടിനൊപ്പം നിന്നുവെന്ന ചര്‍ച്ചകള്‍ നാട്ടിലുയരുകയാണ്. സന്നദ്ധ സംഘടനകളും യുവജനസംഘടനകളും മതസംഘടനകളും ഉണര്‍ന്നുപ്രവര്‍ത്തിച്ചപ്പോള്‍ വീടുപൂര്‍ണ്ണമായി തകര്‍ന്നവര്‍ക്കും മരിച്ചവര്‍ക്കും സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍സംവിധാനങ്ങള്‍ പിന്‍മാറി. ഭാഗികമായി വീടുതകര്‍ന്ന തൊഴില്‍ നശിച്ച നൂറുകണിക്കിന് മനുഷ്യര്‍ ഇന്നും നിലയില്ലാ കയത്തിലാണ്. ജില്ലാ ഭരണകൂടം വാസയോഗ്യമല്ലെന്ന് പ്രഖ്യപിച്ച പൂവഞ്ചിയിലെ ജനങ്ങളും സമരമുഖത്താണ്..ഈ പ്രഖ്യാപനം തന്നെ ചിലലോബികളെ സഹായിക്കാനാണെന്നും വാര്‍ത്തകള്‍ വരുന്നു.ദുരിതം വിതച്ച കൂട്ടിക്കലിന്റെ പ്രവേശനകവാടം എന്നു പറയാവുന്ന ചപ്പാത്തിലെ തകര്‍ന്ന റോഡില്‍ അല്പം മണ്ണുവാരിയിടുവാന്‍പോലും അധികൃതര്‍ക്ക് മാസങ്ങള്‍ വേണ്ടി വന്നു…മുഖ്യമന്ത്രിയുടെ വരവും പ്രത്യേകപാക്കേജ് പ്രഖ്യാപനവും സ്വപ്‌നം കണ്ട ജനത ഇന്നത് മറന്നു തുടങ്ങിയിരിക്കുന്നു….അവഗണനകള്‍ തുടരുകയാണ്….. പ്രകൃതി താണ്ഢവമാടിയ മലയോര ഗ്രാമങ്ങളുടെ ആത്മാവ് തേടുന്ന പരമ്പര…അജീഷ് വേലനിലം തയാറാക്കുന്ന ‘അധികൃതരുടെ അവണന പുനര്‍ജന്മം തേടി മലയോരം’ ന്യൂസ് മുണ്ടക്കയത്തില്‍ ഉടന്‍ പ്രതീക്ഷിക്കുക

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page