അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ സമിതി കൂട്ടിക്കൽ ദുരന്ത മേഖലകൾ സന്ദർശിച്ചു.
അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ സമിതി കൂട്ടിക്കൽ ദുരന്ത മേഖലകൾ സന്ദർശിച്ചു.
കൂട്ടിക്കൽ : അമൃത ഇൻസ്റ്റിറ്റൂട്ടിലെ ആറംഗ വിദഗ്ദ സമതി കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, പെരുവന്താനം എന്നീ ദുരിത ബാധിത പഞ്ചായത്തുകളിൽ സന്ദർശനം നടത്തി. ഉരുൾ പൊട്ടലുകൾ ഉണ്ടായ .പ്ലാപ്പള്ളി . വടക്കേ മല, പൂവഞ്ചി, മാക്കോച്ചി , ചെന്നാപ്പാറ, എന്നീ സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധനകൾ നടത്തുകയും. വിദഗ്ദ പരിശോധനകൾക്കായി. സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് പ്രോവോസ്റ്റ് വൈസ് ചാൻസിലറായ ഡോക്ടർ മനീഷാ ആർ രമേശിന്റെ നേതൃത്വലുള്ള സംഘമാണ് സന്ദർശനം നടത്തുന്നത്. അമ്യത സെന്റർ ഫോർ വയർലെസ് നെറ്റ് വർക്ക്സ് ആൻഡ് ആപ്ലിക്കേഷൻ വകുപ്പ് വിസിറ്റിംഗ് പ്രൊഫസറും. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ ജനറലുമായ. സുധീഷ് വാധവാൻ. പ്രൊഫസർ നിർമ്മലാ വാസുദേവൻ . റിസേർച്ച് അസോസ്സിയേറ്റ്. നിതിൻ കുമാർ . ബാലമുകുന്ദ് സിംഗ് . എന്നിവരാണ് സമതി അംഗങ്ങൾ .
കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ക്രമാതീതമായി
ഒന്നിനുപിറകേ ഒന്നായി കണ്ടുവരുന്ന വിവിധ തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി അറിഞ്ഞ് . ശാസ്ത്രീയമായി വിവിധ മേഖലകളെ ചേർത്തു കൊണ്ട് ദുരന്തങ്ങളെ പ്രതിരോധിക്കുവാനുള്ള കഴിവ് ജനങ്ങളിൽ എത്തിക്കുക എന്നുള്ള ലക്ഷ്യമാണ്. അമ്യത ഇൻസ്റ്റിറ്റ്യൂട്ടും. വേൾഡ് സെന്റർ ഓഫ് എക്സലന്റ് ലാൻഡ് സൈഡ് റിസ്കി റിഡക്ഷനും ചേർന്ന് നടപ്പിൽ വരുത്തുന്നത്. ഇതിന്റെ ഭാഗമായി 2009 ൽ ഇടുക്കി ജില്ലയിൽ മൂന്നാറിൽ നടത്തിയ പഠന റിപ്പോർട്ടിന്റെ ഭാഗമായി. ദുരന്തങ്ങൾ മുൻകൂട്ടി അറിയുവാനുള്ള സാങ്കേതിക വിദ്യയോടു കൂടിയ യന്ത്രം അന്തോണിയാർ കോളനിയിൽ സ്ഥാപിക്കുകയും ചെയ്തു . ഇപ്പോൾ ഇത് പ്രവർത്തന സജ്ജവുമാണ്. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് ദുരിത ബാധിതപഞ്ചായത്തുകളിൽഎത്തിജനപ്രതിനിധികളുമായി ചർച്ചകൾ നടത്തുകയും ചെയ്തു. നാലു ദിവസങ്ങളിലായി നടക്കുന്ന പരിശോധനകൾ പൂത്തീകരിച്ച് – കോട്ടയം, ഇടുക്കി, കളക്ടർമാരുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഡിസംബർ രണ്ടാം തീയതി സംഘം മടങ്ങി പോകുന്നതുമാണ്. പ്രേഗ്രാംകോഡിനേറ്ററുംസാമൂഹികപ്രവർത്തകനുമായസുനിൽസുരേന്ദ്രൻ , സിബി നടേശൻ , സജീഷ്, സിബി എന്നിവർ പങ്കെടുത്തു.