എലിക്കുളത്ത് കിസ്സാൻ ഹെൽപ്പ് ഡെസ്ക്കിന് തുടക്കമായി.

എലിക്കുളത്ത്
കിസ്സാൻ ഹെൽപ്പ്
ഡെസ്ക്കിന്
തുടക്കമായി.
എലിക്കുളം:..
കൃഷി വകുപ്പ് ആവിഷ്ക്കരിച്ചിട്ടുള്ള അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം
A . I. M.S.
പദ്ധതിയിൽ പരമാവധി കർഷകരെ ഉൾപ്പെടുത്തുന്നതിനായി വാർഡു തലങ്ങളിൽ
നടത്തുന്ന കിസ്സാൻ ഹെൽപ്പ് ഡെസ്കുകൾക്ക്
തുടക്കമായി.
കൃഷിയിടവിവരങ്ങൾ,
ബാങ്കിനെ കുറിച്ചുള്ള
രേഖകൾ തുടങ്ങിയവ
ഈ ഏകജാലക സംവിധാനത്തിൽ
രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ തുടർന്നുള്ള കാർഷിക സേവനങ്ങൾക്ക് കർഷകർ ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്നതാണ്.
വിവിധ കാർഷിക പദ്ധതികൾക്കുള്ള
അപേക്ഷകൾ സ്വീകരിക്കൽ,
ഗുണഭോക്തൃ വിഹിതം
സ്വീകരിക്കൽ ,
കൃഷിയിട സംശയ ദൂരീകരണം എന്നിവയെല്ലാം ഇവിടെ നടക്കും.
മടുക്കക്കുന്ന്
അംഗൻവാടിയിൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എസ്.ഷാജി,
ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം
ജിമ്മിച്ചൻ ജേക്കബ്ബ്
അദ്ധ്യക്ഷനായി.

കൃഷി ആഫീസർ
നിസ്സ ലത്തീഫ്
പദ്ധതി വിശദീകരണം
നടത്തി.
പഞ്ചായത്തംഗങ്ങളായ
സൂര്യാ മോൾ,
ഷേർളി അന്ത്യം കുളം,
ദീപാ ശ്രീജേഷ്,
നിർമ്മല ചന്ദ്രൻ ,
അസിസ്റ്റന്റ് കൃഷി
ആഫീസർമാരായ
എ.ജെ. അലക്സ് റോയ്
അനൂപ്.കെ.കരുണാകരൻ, പാമ്പാടി അഗ്രികൾച്ചുറൽ
ടെക്നോളജി മാനേജ്മെന്റ് ഏജൻസി
ബി.ടി.എം
ഡയാന സക്കറിയ,
എ.ടി.എം
ആനി കെ. ചെറിയാൻ,
ജൂബിച്ചൻ ആന്റണി,
അരുൺ കെ.മോഹനൻ
തുടങ്ങിയവർ
പ്രസംഗിച്ചു.
വിവിധ കാർഷിക പദ്ധതികളുടെ ഉദ്ഘാടനവും പ്രസിഡന്റ് നിർവ്വഹിച്ചു.
വരും ദിവസങ്ങളിൽ
മറ്റു വാർഡുകളുടെ
കിസ്സാൻ ഹെൽപ്പ് ഡെസ്ക്കുകളും
നടക്കുമെന്ന്
കൃഷി ആഫീസർ
നിസ്സ ലത്തീഫ്
അറിയിച്ചു….

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page