മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തണം എസ്ഡിപിഐ നിവേദനം സമർപ്പിച്ചു
മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തണം : എസ്ഡിപിഐ നിവേദനം സമർപ്പിച്ചു
മുണ്ടക്കയം: ഗവണ്മെന്റ് ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തി കോടികൾ മുടക്കി പണിത കെട്ടിടവും ആധുനീക ഉപകരണങ്ങളും ഉപകാരപ്പെടുന്ന നിലയിൽ കിടത്തി ചികിത്സയും 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ഉൾപ്പെടെ പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുണ്ടക്കയം ആശുപത്രി സൂപ്രണ്ടിനും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റിനും, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർക്കും, കോട്ടയം ജില്ലാ കളക്ടർക്കും എസ്ഡിപിഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി. എസ്ഡിപിഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഹക്കീം മുണ്ടക്കയം, സെക്രട്ടറി നവാസ് പുഞ്ചവയൽ, വൈസ് പ്രസിഡന്റ് ഷെഫീക്ക്, ട്രഷറർ സുഹൈൽ, ജോ.സെക്രട്ടറിമാരായ നിസാം നെടുംപച്ചയിൽ, സുഹൈൽ പുത്തൻചന്ത, പുത്തൻചന്ത ബ്രാഞ്ച് പ്രസിഡന്റ് ഷാൻ, വണ്ടൻപതാൽ ബ്രാഞ്ച് പ്രസിഡൻറ് തൗഫീക്ക്, ഷിയാസ്, അൻസാരി എന്നിവർ പങ്കെടുത്തു