പൊന്‍കുന്നത്ത് സ്‌കൂട്ടറില്‍ ലോറിയിടിച്ച് റോഡില്‍ വീണ യുവതി ലോറികയറി മരിച്ചു
പൊന്‍കുന്നം : സ്‌കൂട്ടറില്‍ ലോറിയിടിച്ച് റോഡില്‍ വീണ നഴ്‌സിന് ദാരുണാന്ത്യം.നഗര മധ്യത്തില്‍ വച്ച് ലോറി തട്ടി മറിഞ്ഞ്‌റോഡില്‍ വീണ ഇവരുടെ ശരീരത്തിലൂടെ
ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി.അപകടത്തില്‍ ഇവര്‍ ദാരുണമായി
മരിക്കുന്നു. പൊന്‍കുന്നം കെ. വി.ജംഗ്ഷനിലായിരുന്നു ദാരുണാന്ത്യം.
കെ.വി.എം.എസ് ആശുപത്രിയില്‍നഴ്‌സായ കൂരോപ്പട സ്വദേശിയായ
അമ്പിളിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30ഓടെയായിരുന്നു
അപകടം. പൊന്‍കുന്നം- കാഞ്ഞിരപ്പള്ളിറൂട്ടില്‍ സഞ്ചരിക്കുകയായിരുന്നു അമ്പിളി.
ഇതേ റൂട്ടില്‍ തന്നെ വരികയായിരുന്നുലോറി . ആശുപത്രിയിലേയ്ക്ക്
പ്രവേശിക്കുന്നതിനായി അമ്പിളി പ്രധാന സ്‌കൂട്ടര്‍ തിരിക്കുന്നതിനിടെ
പിന്നാലെ എത്തിയ ലോറിഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടര്‍ന്നു റോഡില്‍ അമ്പിളി വീണു. ശരീരത്തിലൂടെ ടയര്‍കയറിയിറങ്ങിയ അമ്പിളി ത ക്ഷണം
മരിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് മൃതദേഹം കെ.വി.എം.എസ് ആശുപത്രിയിലേയ്ക്ക് മാറ്റി. ജംഗ്ഷന്‍ തിരിച്ചറിയാന്‍ ലോറിഡ്രൈവര്‍ക്ക് സാധിക്കാതെ പോയതാണ് അപകട കാരണം എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.