ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പ്രളയ ദുരന്തത്തിൽപെട്ട മൂന്ന് കുടുംബങ്ങൾക്ക് വീട് വച്ചു നൽകാൻ ഉദാരമതികൾ നൽകിയ സ്ഥലത്തിന്റെ ആധാരം കൈമാറി
കൂട്ടിക്കൽ: ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ പ്രളയ ദുരന്തത്തിൽപെട്ട മൂന്ന് കുടുംബങ്ങൾക്ക് വീട് വച്ചു നൽകാൻ മൂന്ന് ഉദാര മതികൾ നൽകിയ സ്ഥലത്തിന്റെ ആധാരം കൈമാറി
ഏന്തയാർ;BIC ലൈബ്രറി ഹാളിൽ വാർഡ് മെമ്പർ മായ ജയേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെന്റ് മേരീസ് ചർച്ചു അസിസ്റ്റന്റ് വികാരി ഫാദർ ജോമോൻ ആധാരങ്ങൾ കൈമാറി. സ്ഥലം വാങ്ങി നൽകിയ ഇട്ടിയപാറ ചർച്ച് ഓഫ് ഗോഡ് ,കുട്ടിയച്ചൻ ഞൊണ്ടിമാക്കൽ, തോമസ് കല്ലമക്കേൽ എന്നിവരെ മെമ്പർമാരായ സിന്ധു മുരളി, ബിജോയ് മുണ്ടുപാലം, കെ.എസ്.മോഹനൻ എന്നിവർ ആദരിച്ചു.പാസ്റ്റർ റോയി ചാക്കോ, അൻസാരി മടത്തിൽ, ആയിശ ഉസ്മാൻ, കെ.ആർ. രാജി, ജോസ് ഇടമന, കെ.പി ചെല്ലപ്പൻ,സിയാദ് ചല്ലി യിൽ കുസുമം മുരളി, ആൻസി അഗസ്റ്റിൻ, അബ്ദു ആലസം പാട്ടിൽ എന്നിവർ സംസാരിച്ചു രേഖപ്പെടുത്തി. എൽ. ശശി, ജോർജ്കുട്ടി എന്നിവർ നേതൃത്വം നൽകി