പെരുവന്താനത്ത് വനിതാ ബാങ്ക് ജീവനക്കാരിയുടെ മാല കവർന്ന സംഭവം. രണ്ടുപേരെ അറസ്റ്റ് ചെയ്തു
പെരുവന്താനത്ത് വനിതാ ബാങ്ക് ജീവനക്കാരിയുടെ മാല കവർന്ന സംഭവം. രണ്ടുപേരെ അറസ്റ്റ് ചെയ്തു
പെരുവന്താനം: പെരുവന്താനം വനിത സഹകരണ സംഘത്തിലെ ജീവനക്കാരിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി സ്വർണ മാല കവർന്ന സംഭവത്തിൽ രണ്ട് പേരെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട എരുമക്കാട് ദീപക് രവീന്ദ്രൻ (28) മുറിഞ്ഞപുഴ സുഭാഷ് (27) എന്നിവരെയാണ് പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. സഹകരണ സംഘത്തിൽ ജീവനക്കാരിയായ കൊക്കയാർ പള്ളത്ത് കുഴി രജനി ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയം ഓഫിസിൽ കയറിയ യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടി ക്കുകയായിരുന്നു . ബഹളം കേട്ട് സമീപത്തുള്ളവർ ഓടിയെത്തിയെങ്കിലും യുവാക്കൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു പൊലീസ് അന്വേഷണത്തിൽ പ്രദേശത്തെ സിസി ടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ കപ്പാലുവേങ്ങ ഭാഗത്തേക്ക് പോയതായി കണ്ടെത്. ശനിയാഴ്ച രാവിലെ തന്നെ പോലീസിനെ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. സുഭാഷും ദീപക്കും തമ്മിൽ മുൻപ് ജയിലിൽവെച്ച് പരിചയപ്പെട്ടിരുന്നു. ഹാപ്പി ആവശ്യം സാമ്പത്തിക സ്ഥിതിയുള്ള സുഭാഷ്അ ബ്കാരി കേസിൽ ജയിലിൽ ആയിരുന്നപ്പോഴാണ് സ്ഥിരം കുറ്റവാളിയായ ദീപക്കുമായി ആയി പരിചയത്തിലാകുന്നത്. വനിതാ ബാങ്കിന് ചുറ്റിപ്പറ്റി വിശദമായി പഠിച്ച ശേഷമാണ് ഇരുവരും മോഷണം ആസൂത്രണം ചെയ്തത്. പ്രതികളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.
മോഷണം നടത്തിയ മാലയുടെ താലി സുഭാഷിന്റെ വീടിന്റെ സമീപത്ത് നിന്നും മാല വീട്ടിൽ നിന്നും ആണ് കണ്ടെത്തിയത്. ദീപക്കിനെ ആറന്മുളയിലെ വീട്ടിൽനിന്നും സുഭാഷിനെ കപ്പലുവാങ്ങയിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. സംശയം തോന്നിയ ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു