കാഞ്ഞിരപ്പള്ളിയിൽ ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി :കൂത്ത് പറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക് കമ്മറ്റിയുടെ നേതൃത്വത്തിൽ റാലിയും അനുസ്മരണ സമ്മേളനവും നടത്തി. പൊതുമേഖല വിൽപ്പനക്കുമെതിരെ സമരമാവുക എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തിൽ കെ രാജേഷ് ബി ആർ അൻഷാദ്, ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻഷാ,അർച്ചനാ സദാശിവൻ, റഷീദ്, മാർട്ടിൻ തോമസ തുടങ്ങിയവർ സംസാരിച്ചു