പെരുവന്താനം വനിതാ ബാങ്ക് ജീവനക്കാരിയുടെ കഴുത്തിൽ കത്തിവെച്ച് മാല കവർന്നു
പെരുവന്താനം: പട്ടാപ്പകൽ ബാങ്കിൽ അതിക്രമിച്ചു കയറിയ രണ്ടഗ സംഘം
ജീവനക്കാരിയുടെ സ്വർണ മാല കവർന്നു.
പെരുവന്താനത്ത് വെള്ളിയാഴ്ച്ച
ഉച്ചയ്ക്ക് രണ്ടരയോട് കൂടിയായിരുന്നു സംഭവം. വനിതാ സഹകരണ ബാങ്കിലാണ് കവർച്ച നടന്നത്.
ഉച്ചസയമത്ത് ജീവനക്കാർ ഭക്ഷണം
കഴിക്കാൻ പോകുന്ന സമയം മുൻകൂട്ടി
കണ്ടാണ് സംഘം മോഷണം നടത്തിയത്.ഈ സമയത്തു സമീപത്തുള്ള കടകളും അടച്ചിരിക്കുകയായിരുന്നു.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ്
കത്തി കാട്ടി ജീവനക്കാരിയായ കൊക്കയാർ പള്ളത്തുകുഴി രജനിയുടെ മാലയാണ്
ഭീഷണിപ്പെടുത്തിയ ശേഷം കവർന്നത്.പെരുവന്താനം പോലീസ് അന്വേഷണം ആരംഭിച്ചു.