ഗഞ്ചാവ് കടത്ത് കൂട്ടിക്കൽ സ്വദേശിയുൾപ്പടെ യുവാക്കൾ കാഞ്ഞിരപ്പള്ളിയിൽ പിടിയിലായി
കാഞ്ഞിരപ്പള്ളി: രണ്ടു
കിലോ കഞ്ചാവുമായി യുവാക്കളെ കാഞ്ഞിരപ്പള്ളി
പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി
പൊലീസും ജില്ലാ പൊലീസ്
മേധാവിയുടെ ലഹരി വിരുദ്ധ
സ്ക്വാഡ് അംഗങ്ങളും ചേർന്നാണ്
പ്രതികളെ പിടികൂടിയത്.
കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയിൽ
അൽത്താഫ് (24), കാഞ്ഞിരപ്പള്ളി
വലിയവീട്ടിൽ പ്രജിത്ത് (23) ,
മുണ്ടക്കയം കൂട്ടിക്കൽ കരിപ്പയിൽ
ഇബ്രാഹിം (21), ആറ്റുപുറത്ത് സിനാജ്
(അസുരവിത്ത് – 38)
എന്നിവരെയാണ് കാഞ്ഞിരപ്പള്ളി
സ്റ്റേഷൻ ഹൗസ് ഓഫിസർ
ഇൻസ്പെക്ടർ സിബി തോമസിന്റെ
നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്
ചെയ്തത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടു
മണിയോടെയായിരുന്നു
കേസിനാസ്പദമായ സംഭവം.
തമിഴ്നാട് കമ്പത്തു നിന്നും കാറിൽ
കഞ്ചാവ് കടത്തുകയായിരുന്നു
പ്രതികൾ.