ബസ്ചാർജ് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക; എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി
ബസ്ചാർജ് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക; എസ്ഡിപിഐകാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി
കാഞ്ഞിരപ്പള്ളി:ബസ് ചാർജ് വർദ്ധിപ്പിക്കാനുള്ള സർക്കാർ ചർച്ച ജനദ്രോഹ നടപടികൾ നടത്താനുള്ള തീരുമാനം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐകാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയിൽ രണ്ട് വർഷക്കാലം ജനജീവിതം താറുമാറായി കരകയറാനാവാതെ നെട്ടോട്ടമോടുന്ന ജനങ്ങളുടെ നടുവൊടിക്കുന്ന ബസ് ചർജ് വർദ്ധനവിലൂടെ സർക്കാർ തീരുമാനം നിലവിലെ പെട്രോൾ ഡീസൽ വില വർദ്ധനവ് സംസ്ഥാന അധിക നികുതിയിൽ കുറവ് വരുത്തി പരിഹരിക്കാവുന്ന വിഷയം ജനജീവിതം സ്തംഭിപ്പിക്കുന്നത് സർക്കാറിൻ്റെ ജനദ്രോഹ നടപടിയാണെന്ന് യോഗം വിലയിരുത്തി.
എസ്ഡിപിഐമണ്ഡലം പ്രസിഡൻറ് അൻസാരി പത്തനാട്, അലി അക്ബർ, വിഎസ് അഷറഫ്, താഹ മൗലവി, അബ്ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.