കൂട്ടിക്കലിൽ സഹായമെത്തിച്ച് കേരള അഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷൻ

പ്രളയത്തില്‍ തകര്‍ന്ന കൂട്ടിക്കലിന് കൈതാങ്ങ്

മുണ്ടക്കയം: കൃഷിവകുപ്പിലെ അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍മാരുടേയും കൃഷി അസിസ്റ്റന്‍റുമാരുടേയും സംഘടനായായ കേരള അഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍റെ (KATSA) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ പ്രളയം ദുരിതം വിതച്ച കൂട്ടിക്കല്‍ കൊക്കയാര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് കെതാങ്ങായി കര്‍ഷക രജിസ്ട്രേഷന്‍ ക്യാമ്പയിനും പ്രളയബാധിത മേഖലയിലെ സ്കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങളുടെ വിതരണവും നടത്തി. കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് നടന്ന രജിസ്ട്രേഷന്‍ പരിപാടി ജില്ലാപഞ്ചായത്ത് അംഗം സുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കേരള അഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് .നീയാസ്.ഇ.എ അദ്ധ്യക്ഷത വഹിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സമാപനയോഗത്തില്‍ വച്ച് ജില്ലയിലെ കൃഷി അസിസ്റ്റന്‍റുമാരില്‍ നിന്നും അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍മാരില്‍ നിന്നും സമാഹരിച്ച പഠനോപകരണങ്ങള്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി.ജി.ആര്‍.അനില്‍ സംഘടനാ ഭാരവാഹികളില്‍ നിന്നും സ്വീകരിച്ച് വിതരണത്തിനായി എ ഐ വൈ എഫ്കൂ ട്ടിക്കൽ ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് കൈമാറി.. പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ പങ്കെടുത്തു.സിപിഐ കൂട്ടിക്കല്‍ലോക്കല്‍സെക്രട്ടറി.വിനീത്പനമൂട്ടില്‍,കേരളഅഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ സ്റ്റാഫ്അസോസിയേഷന്‍സെക്രട്ടറിയേറ്റ്അംഗം കെ.കെ.ബൈജു, സംസ്ഥാനകമ്മറ്റി അംഗം..വി.ആര്‍.ബിനോയി,ജില്ലാ സെക്രട്ടറി ഉദയന്‍ കെ.വി, ജില്ലാ കമ്മറ്റി അംഗം ഷൈന്‍ ജെ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 30 കൃഷി അസിസ്റ്റന്‍റുമാര്‍ രജിസ്ട്രേഷന്‍ ക്യാമ്പയിനുകളില്‍ നേതൃത്ത്വം നല്‍കി. പ്രളയബാധിത മേഖലയിലെ 150 ഓളം കര്‍ഷകര്‍ക്ക് പരിപാടിയുടെ ഭാഗമായി സൌജന്യമായി രജിസ്ട്രേഷന്‍ ചെയ്തു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page