പ്രളയത്തിൽ തകർന്ന ചപ്പാത്തു പാലത്തിന്റെ കൈവരികൾ കോൺഗ്രസ് വാർഡ് കമ്മറ്റിയുടെയും
താൽകാലിക കൈവരി തീർത്തു
കൊക്കയാർ :പ്രളയത്തിൽ തകർന്ന നാരകംപുഴ ചപ്പാത്തു പാലത്തിന്റെ കൈവരികൾ കോൺഗ്രസ് വാർഡ് കമ്മറ്റിയുടെയും പ്രിയദർശിനി ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിർമിച്ചു.
കൈവരികൾ തകർന്ന് മൂന്നാഴ് ച്ചകൾ കഴിഞ്ഞിട്ടും ഉത്തരവാദിത്തപെട്ട അധികാരികളോ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയോ യാതൊരു നടപടിയും സ്വീകരിച്ചില്ല.വിദ്യാലയങ്ങൾ കൂടി തുറന്നതോടെ നൂറ് കണക്കിന് വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും ഏക സഞ്ചാര മാർഗം ഈ പാലമാണ്. വാഹനങ്ങൾ വരുമ്പോൾ പാലത്തിലൂടെ നടന്നുപോകുന്നയാളുകൾ അശ്രദ്ധമായി സൈഡ് കൊടുക്കുമ്പോൾ ആറ്റിലേക്ക് വീഴുവാനുള്ള സാധ്യത ഏറെയാണ്. ഈ സാധ്യത മുൻകൂട്ടി കണ്ടാണ് കോൺഗ്രസ് പ്രവർത്തകർ അടിയന്തരമായി നിർമാണം നടത്തിയത്.
ഷാഹുൽ പാറക്കലിന്റെ അധ്യക്ഷതയിൽ അയൂബ് ഖാൻ കട്ടപ്ലാക്കൽ ഉൽഘാ ടനം ചെയ്തു. പരീദ് ഖാൻ കറുതോരു വീട്,മാത്യു കമ്പിയിൽ, ജിജി മാമൂട്ടിൽ ഇ. എ കോശി, സി. വി മധുസൂധനൻ, ആഷിക് പരീദ്. ജേക്കബ് വാഴവേലിൽ സംസാരിച്ചു
ബാബു ചെറിയവീട്ടിൽ, ലത്തീഫ് നൂല്‌വേലിൽ, പികെ കോശി നൗഷാദ് പാട്ടാസ് തുടങ്ങിയവർ സംസാരിച്ചു