സ്വകാര്യ ബസ് ഉടമകൾ സമരം പിൻവലിച്ചു. കോട്ടയത്ത് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം
കോട്ടയം: സ്വകാര്യ ബസ് ഉടമകളുമായി
മന്ത്രി നടത്തിയ ചർച്ച വിജയം.
സമരം പിൻവലിച്ചു. കോട്ടയം നാട്ടകം
ഗസ്റ്റ് ഹൗസിൽ മന്ത്രി ആന്റണി രാജുവും സംഘടനാ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ്
തീരുമാനമായത്. തുടർ ചർച്ച നടത്തും.
ഉന്നയിച്ച ആവശ്യങ്ങളിൽ നവംബർ
18 നകം തീരുമാനമെടുക്കാനാകുമെന്നാണ്
പ്രതീക്ഷയെന്നു മന്ത്രി പറഞ്ഞു. ഈ
സാഹചര്യത്തിൽ സമരത്തിൽ നിന്നും
പിന്മാറണമെന്ന സർക്കാർ നിർദേശം
ബസ് ഉടമകൾ
അംഗീകരിക്കുകയായിരുന്നു. മന്ത്രിയുമായുള്ള ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു 18 നകം
തുടർ ചർച്ച നടത്തുമെന്നും മന്ത്രി
ആന്റണി രാജു അറിയിച്ചു.
ബസ് ഓപ്പറേറ്റേഴ്സ് സംഘടന
പ്രതിനിധികളായ റ്റി. ഗോപിനാഥൻ,
ബാബു, ജോൺസൺ പയ്യപ്പള്ളി,
സി.എം. ജയാനന്ദ്, ബാബുരാജ്,
ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു