കൂട്ടിക്കല്‍ പ്രളയദുരന്തം മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം കൈമാറി
കൂട്ടിക്കല്‍ പ്രളയദുരന്തം മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം കൈമാറി
മുണ്ടക്കയം: കൂട്ടിക്കല്‍ പ്രളയദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം കൈമാറി. കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളി, കാവാലി, ഏന്തയാര്‍, ഇളങ്കാട് എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ധനസഹായം കൈമാറി. ഒക്ടോബര്‍ പതിനാറിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
മരണമടഞ്ഞവരുടെ ആശ്രിതരായ സരസമ്മ പന്തലാടിലിന്റെ ഭര്‍ത്താവ് മോഹനന്‍, റോഷ്‌നി മുണ്ടകശ്ശേരിയുടെ ഭര്‍ത്താവ് വേണു, ആറ്റുചാലില്‍ സോണിയയുടെ ഭര്‍ത്താവും അലന്റെ പിതാവുമായ ജോമി, സിസിലി ഇളംതുരുത്തിയുടെ ഭര്‍ത്താവ് സെബാസ്റ്റ്യന്‍, ഷാലറ്റ് ഓലിക്കലിന്റെ പിതാവ് ബേബി എന്നിവര്‍ക്കാണ് എംഎല്‍എ ധനസഹായം കൈമാറിയത്. കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. സജിമോന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജോയ് മുണ്ടുപാലം, കെ. എസ്.മോഹനന്‍, രജനി സുധീര്‍, വില്ലേജ് ഓഫീസര്‍ പി എ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു