ചരക്ക് ലോറി കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്കാനത്ത് നിയന്ത്രണം വിട്ട് മറിഞ്ഞു.
കുട്ടിക്കാനം: തമിഴ്നാട്ടിൽ നിന്നും വന്ന ചരക്ക്
ലോറി കുട്ടിക്കാനത്തിനു സമീപം
വളഞ്ഞാങ്കാനത്ത് നിയന്ത്രണം വിട്ട് മറിഞ്ഞു.
വാഹനത്തിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശി
കണ്ണൻ മാഹാരാജ് (36) പരുക്കുകളോടെ
രക്ഷപെട്ടു.വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു അപകടം
തമിഴ്നാട്ടിൽ നിന്നും ടൈലുമായി വന്നതാണ്
ലോറിയെന്നാണ് വിവരം. കനത്ത മഴയിൽ
നിയന്ത്രണം വിട്ട ലോറി വളഞ്ഞാങ്കാനത്തെ
കൊടുംവളവിൽ നിയന്ത്രണം വിട്ട്
മറിയുകയായിരുന്നു. ക്രാഷ് ബാരിയറിൽ ഇടിച്ചു
നിന്നതിനാൽ വാഹനം കൊക്കയിലേക്ക്
പതിക്കാതെ വൻ അപകടം ഒഴിവാകുകയായിരുന്നു