കേരളാ ശാസ്ത്ര പരിഷത്ത് സംഘടിപ്പിക്കുന്ന വിജ്ഞാനോൽസവത്തിന്റെ നടത്തിപ്പിനായി കാഞ്ഞിരപ്പള്ളി മേഖലാ തല സംഘാടക സമിതി രൂപീകരിച്ചു
കാഞ്ഞിരപ്പള്ളി : കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എൽപി, യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വിജ്ഞാനോൽസവത്തിന്റെ നടത്തിപ്പിനായി കാഞ്ഞിരപ്പള്ളി മേഖലാ തല സംഘാടക സമിതി രൂപീകരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജെസി ഷാജൻ ആലോചനാ യോഗം ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ വികസന വിഷയ സമിതി കൺവീനർ എൻ.സോമനാഥൻ അദ്ധ്യക്ഷനായി. ദേശീയ -സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളും പരിഷത്ത് വിദ്യാഭ്യാസ വിഷയ സമിതി ഭാരവാഹികളുമായ ആൻസമ്മ ടീച്ചർ, കെ.എൻ.രാധാകൃഷ്ണപിള്ള എന്നിവർ വിഷയാവതരണം നടത്തി.പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി. ശശി, മേഖലാ പ്രസിഡണ്ട് സനോജ് കെ.എസ്, പ്രൊഫ: എം.കെ.രാധാകൃഷ്ണൻ നായർ, എസ്എസ് കെ ഈരാറ്റുപേട്ട ബിപിസി നയന ജേക്കബ്,റീബി വർഗീസ്,ആശ ടീച്ചർ, രവികുമാർ,നസീർ ഖാൻ,എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി എം.എ.റിബിൻ ഷാ ക്രോഡീകരണം നടത്തി.ആൻസമ്മ ടീച്ചർ (ചെയർപേഴ്സൺ) കെ.എൻ രാധാകൃഷ്ണ പിള്ള (കൺവീനർ) നയന ജേക്കബ് (കോ ഓർഡിനേറ്റർ) എന്നിവർ ഭാരവാഹികളായും ജനപ്രതിനിധികൾ, അദ്ധ്യാപകർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, പി.ടി.എ ഭാരവാഹികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരുൾപ്പെട്ട മേഖലാ തല വിജ്ഞാനോൽസവ കാമ്പയിൻ കമ്മറ്റിയെ തെരഞ്ഞെടുത്തു. അറിവ് നിർമിക്കുന്ന കുട്ടി, സ്വയം വിലയിരുത്തുന്ന കുട്ടി എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ വിജ്ഞാനോൽസവം സംഘടിപ്പിക്കുന്നത്.നവംബർ ആദ്യ വാരത്തിൽ തുടക്കം കുറിക്കുന്ന വിജ്ഞാനോൽസവത്തിന് കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വീടും പരിസരവുമാണ് വേദിയാവുക.വിവരങ്ങൾക്ക് 94471 29098(കെ.എൻ. രാധാകൃഷ്ണ പിളള ) 8089250090 (എം.എ.റിബിൻ ഷാ)