കൂട്ടിക്കൽ മേഖലയിൽ ഗവർണർ ഇന്ന് നിശ്ചയിച്ചിരുന്ന സന്ദർശനം ഒഴിവാക്കി
കൂട്ടിക്കൽ മേഖലയിൽ ഗവർണർ ഇന്ന് നിശ്ചയിച്ചിരുന്ന സന്ദർശനം ഒഴിവാക്കി
മുണ്ടക്കയം :
മൂപ്പൻമലയിൽ ആൾപ്പാർപ്പ് ഇല്ലാത്ത സ്ഥലത്താണ് ഇന്നലെ വൈകിട്ട് ഉരുൾപൊട്ടൽ ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലെ ജലനിരപ്പ് ഉയർന്നു. മ്ലാക്കരയിൽ ചപ്പാത്ത് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് മറുകരയിൽ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു.
കൊടുങ്ങ ഭാഗത്ത് കുടുങ്ങിയവരെയും മാറ്റി. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത് പെയ്ത കനത്ത മഴയാണ് ദുരിതം വിതച്ചത്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതിനിടെ ഗവർണറുടെ ഇന്ന് നിശ്ചയിച്ച കൂട്ടിക്കൽ സന്ദർശനം ഒഴിവാക്കി.
കനത്ത മഴയുടെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ സന്ദർശനം ഒഴിവാക്കുകയായിരുന്നു