കൂടുതല്‍ ഇളവ്: വിവാഹത്തിന് 200 പേര്‍ക്ക് വരെ അനുമതി:ഒരു ഡോസെടുത്തവർക്ക് തിയേറ്ററില്‍
കൂടുതല്‍ ഇളവ്: വിവാഹത്തിന് 200 പേര്‍ക്ക് വരെ അനുമതി:ഒരു ഡോസെടുത്തവർക്ക് തിയേറ്ററില്‍ പ്രവേശിക്കാം
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവ്. ഇനിമുതൽ വിവാഹ ചടങ്ങുകളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. അമ്പത് പേർക്ക് മാത്രമാണ് നിലവിൽ ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. കൂടാതെ, ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് സിനിമാ തിയേറ്ററുകളിലും പ്രവേശനം അനുവദിക്കും. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത സിനിമാപ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള മന്ത്രിതല യോഗത്തിൽ ഉയർന്ന പ്രധാനപ്പെട്ട ആവശ്യം തിയേറ്ററുകളിൽ പ്രവേശിക്കാൻ രണ്ടു ഡോസ് വാക്സിൻ എടുത്തിരിക്കണമെന്ന നിബന്ധന മാറ്റണമെന്നാണ്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. വിവാഹത്തിലും മരണാനന്തര ചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം വർദ്ധിപ്പിച്ചതാണ് മറ്റൊരു സുപ്രധാന തീരുമാനം.
അടച്ചിട്ട ഹാളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ നൂറ് പേർക്ക് പങ്കെടുക്കാം. എന്നാൽ പുറത്തുവെച്ചാണ് ചടങ്ങുകളെങ്കിൽ 200 പേർക്ക് വരെ പങ്കെടുക്കാനുള്ള അനുമതിയാണ് ഇപ്പോൾ കോവിഡ് അവലോകനയോഗം നൽകിയിരിക്കുന്നത്.