കാഞ്ഞിരപ്പളളി ബൈപാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് സി പി ഐ എം ടൌൺ ലോക്കൽ സമ്മേളനം
കാഞ്ഞിരപ്പള്ളി:പട്ടണത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന ബൈപാസ് നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് CPI (M) കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.ഐ. തമ്പി നഗറിൽ (പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം) ചേർന്ന സമ്മേളനം ജില്ലാ കമ്മറ്റിയംഗവും എം ജി സർവ്വകലാശാലാ സിൻഡിക്കേറ്റംഗവുമായ അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. എം.എ.റിബിൻ ഷാ, ഇ.കെ. രാജു, ഷക്കീല നസീർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി ടി.കെ.ജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ പി.എൻ.പ്രഭാകരൻ, വി.പി. ഇബ്രാഹിം, വി.പി. ഇസ്മായിൽ, ഏരിയാ കമ്മറ്റിയംഗങ്ങളായ കെ.സി.ജോർജ് കുട്ടി, ഷമീം അഹമ്മദ്, പി.കെ. അബ്ദുൾ കരീം, ടി.എസ്. കൃഷ്ണകുമാർ, കെ.എൻ.ദാമോദരൻ, വി.എൻ രാജേഷ്, പി.കെ.നസീർ, സജിൻ വട്ടപ്പള്ളി, ലോക്കൽ കമ്മറ്റിയംഗങ്ങളായ എൻ.സോമനാഥൻ, ബി.ആർ. അൻഷാദ്, കെ.എസ്. ഷാനവാസ്, എം.എം.തോമസ് എന്നിവർ പ്രസംഗിച്ചു. ടി.കെ.ജയൻ സെക്രട്ടറിയായി 12 അംഗ ലോക്കൽ കമ്മറ്റിയെ തെരഞ്ഞെടുത്തു.