പ്രളയത്തോട് അനുബന്ധിച്ചു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം . കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മറ്റി
പ്രളയത്തോട് അനുബന്ധിച്ചു പ്രത്യേക പാക്കേജ് പ്രഘ്യപിക്കണം. മുണ്ടക്കയം, പ്രളയബാധിതർക്ക് സർക്കാർ അടിയന്തിരധനസഹായമായി പതിനായിരം രൂപ ഉടൻ നൽകണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി. മുണ്ടക്കയം പഞ്ചായത്തിൽ മാത്രം നൂറോളം വീടുകൾ പൂർണമായും നഷ്ട്ടപ്പെട്ടു. ഇരുന്നൂറോളം വീടുകൾ ഭാഗികമായി തകർന്നു. നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടമുണ്ടായി ഏക്കർ കണക്കിന് കൃഷി ഇടങ്ങൾ നഷ്ടപ്പെട്ടു. മുണ്ടക്കയത്തെ ആറ് ക്യാമ്പുകളിലായി ആയിരത്തോളം ആളുകൾ താമസിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ പ്രളയബാധിതമേഘലയിൽ സൗജന്യ റേഷനും പലവെഞാന കിറ്റും സൗജന്യമായി നൽകണം. സർക്കാരും സന്നദ്ധസംഘടനകളും പൊതുസമൂഹവും നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. എങ്കിലും വീടുകൾ നഷ്ട്ടപ്പെട്ടവരുടെ കാര്യത്തിലോ, ഭാഗികവീടുകൾ നഷ്ട്ടപെട്ടവരുടെ കാര്യത്തിലോ നഷ്ടങ്ങൾ ഉണ്ടായ വ്യാപാരികളുടെ കാര്യത്തിലോ, കൃഷി ഇടങ്ങൾ നഷ്ടപെട്ടവരുടെ കാര്യത്തിലോ സർക്കാർ വ്യക്തമായ ഒരു നിലപാട് അറിയിച്ചിട്ടില്ല. ലൈഫ് മിഷൻ വഴി വീട് നൽകും എന്ന് പറഞ്ഞു ഈ ദുരന്ത ബാധിതരെ കവളപ്പാറയിലെ എല്ലാം നഷ്ട്ടപ്പെട്ടവരുടെ അവസ്ഥയിലേക്ക് എത്തിക്കാതെ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ, എന്നീ ഗ്രാമപഞ്ചായത്തുകളെ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തുകയോ പ്രളയത്തോടു അനുബന്ധിച്ചു പ്രത്യേകപാക്കേജ് പ്രഘ്യപിക്കുകയോ ചെയ്യണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ അധ്യഷത വഹിച്ച യോഗം ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ ഉത്ഘാടനം ചെയ്തു. ബെന്നി ചേറ്റുകുഴി, കെ എസ് രാജു, ബി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.