വിജയ് ഫാൻസ് ഇടുക്കി ജില്ലാ കമ്മിറ്റി കൊക്കയാർ ദുരിതബാധിത പ്രദേശത്തേക്കു അവശ്യസാധനങ്ങൾ എത്തിച്ചു നൽകി
വിജയ് ഫാൻസ് ഇടുക്കി ജില്ലാ കമ്മിറ്റി കൊക്കയാർ ദുരിതബാധിത പ്രദേശത്തേക്കു അവശ്യസാധനങ്ങൾ എത്തിച്ചു നൽകി. കൊക്കയാർ പഞ്ചായത്തിൽ ഒറ്റപ്പെട്ടുപോയ വീടുകളാണ് സഹായഹസ്തവുമായി വിജയ് ഫാൻസ് ചെന്നത്. വിജയ് ഫാൻസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് സദാം സെക്രട്ടറി നവാസ് ട്രഷറി ജെറിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരു സംഘടനയാണ് വിജയ് ഫാൻസ് ഇടുക്കി ജില്ലാ കമ്മിറ്റി. ദിനീഷ്, ലിയോ,ജോയൽ,വിഷ്ണു എന്നിവർ പങ്കെടുത്തു