ഉറുമ്പിക്കരയിൽ ശക്തമായ മഴ പുല്ലകയാറ്റിൽ ജലനിരപ്പുയർന്നു. ഉരുൾപൊട്ടൽ എന്ന് സ്ഥിരീകരണമില്ല
കൂട്ടിക്കൽ :ഉറുമ്പിക്കര യിൽ ശക്തമായ മഴ പുല്ലകയാറ്റിൽ ജലനിരപ്പുയർന്നു. വൈകുന്നേരത്തോടു കൂടി ഒരുമണിക്കൂറോളം ഉറുമ്പിക്കരയിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതിനെ തുടർന്ന് ശക്തമായ മലവെള്ളം പുല്ലകയാറ്റിലേക്കു ഒഴുകിയെത്തി. ഉറുമ്പിക്കര ഒന്നാം പാലം ഭാഗത്തുനിന്നും കുറ്റിപ്ലാങ്ങാട് കലവറ ഭാഗത്ത് എത്തുന്ന തോട്ടിൽ കൂടിയാണ് മലവെള്ളം കുതിച്ചെത്തിയത്. ഇതിനെത്തുടർന്ന് പുല്ലകയാറ്റിൽ ജലനിരപ്പുയർന്നു. ഇപ്പോൾ വെള്ളം താന്നു തുടങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടിയതാണോ മലവെള്ളപ്പാച്ചിൽ ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല(ചിത്രം സാങ്കല്പികം )