കൂട്ടിക്കൽ പഞ്ചായത്തിലെ മ്ലാക്കരയിൽ ഉരുൾ പൊട്ടൽ കനത്ത നാശം വിതച്ചു.മുപ്പത്തിയഞ്ച് കുടുംബങ്ങളിൽ പതിനഞ്ചു കുടുംബങ്ങൾ ഒറ്റപെട്ട നിലയിലാണ്.
കൂട്ടിക്കൽ പഞ്ചായത്തിലെ മ്ലാക്കരയിൽ ഉരുൾ പൊട്ടൽ കനത്ത നാശം വിതച്ചു.മുപ്പത്തിയഞ്ച് കുടുംബങ്ങളിൽ പതിനഞ്ചു കുടുംബങ്ങൾ ഒറ്റപെട്ട നിലയിലാണ്.പുറംലോകവുമായി ബന്ധപ്പെടുവാനുള്ള മൂന്നു പാലങ്ങൾ മലവെള്ള പാച്ചിലിൽ ഒലിച്ചു പോയി. റോഡുകൾ ഇപ്പോൾ പുഴയ്ക്ക് സമാനമായ അവസ്ഥയിലാണ്. ഇവിടെ താമസിക്കുന്ന പതിനഞ്ചു കുടുംബങ്ങൾ യാത്രാമാർഗങ്ങൾ ഇല്ലാതെ ഒറ്റപെട്ട തുരുത്തിലായ അവസ്ഥയിലാണ്. ഗതാഗത സംവിധാനങ്ങൾ തകർന്നതിനാൽ ഇത് വരെ രാഷ്ട്രീയജനപ്രതിനിധികളുടെയോ -ഉദ്യോഗസ്ഥരുടെയോ മാധ്യമങ്ങളുടെയോ അധിക ശ്രദ്ധ ഇവിടേയ്ക്ക് പതിഞ്ഞിട്ടില്ല
ആകെയുള്ള കൃഷി ഭൂമിയിൽ പകുതിയിൽ കൂടുതലും ഉരുൾ പൊട്ടലിൽ നഷ്ടപ്പെട്ടിട്ടുണ്ട്