കൂട്ടിക്കലിൽ മരണസംഖ്യ ഉയരുന്നു പന്ത്രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു
കൂട്ടിക്കലിൽ മരണസംഖ്യ ഉയരുന്നു പന്ത്രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു
കൂട്ടിക്കൽ :ഉരുൾപൊട്ടലിനെ തുടർന്ന് കൂട്ടിക്കലിൽ മരണസംഖ്യ ഉയരുന്നു ഇത് വരെ പന്ത്രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു
കൂട്ടിക്കലിൽ നിന്ന് നേരത്തെ
ഓട്ടോഡ്രൈവറായ ഓലിക്കൽ
ഷാലറ്റിന്റെ(29) മൃതദേഹം
കണ്ടെത്തിയിരുന്നു.
കൂട്ടിക്കൽ വെട്ടിക്കാനത്ത് നിന്നാണ്
ഷാലറ്റിന്റെ മൃതദേഹം ലഭിച്ചത്.കാണാതായവരുടെ പട്ടികയിൽ
ഉൾപ്പെട്ടിരുന്നില്ല.
ഫയർഫോഴ്സ്സും ദേശീയ
ദുരന്തനിവാരണ സേനയും
കരസേനയും സംയുക്തമായാണ്
തെരച്ചിൽ നടത്തുന്നത്
ഇപ്പോൾ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണം 12 ആയത്.
കാവാലിയില്‍ കണ്ടെത്തിയ 6 മൃതദേഹങ്ങളും ഒരു കുടുംബത്തിലുള്ളവരുടേതാണ് .
ഇന്നലെ കാണാതായ വണ്ടാളാക്കുന്നേൽ മാർട്ടിൻ, ഭാര്യ സിനി,മക്കളായ സോന സ്നേഹ , സാന്ദ്ര, സിനിയുടെ അമ്മ ക്ലാരമ്മ എന്നിവരുടെ മൃതദേഹങ്ങൾ ആണ് ലഭിച്ചത്.
കാവാലിയിലും പ്ലാപ്പള്ളിയിലും 6 പേര്‍ വീതം മരിച്ചു എന്നാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം. ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്