കൂട്ടിക്കലിന്റെ ചരിത്രത്തിൽ അറുപത്തിനാല് വർഷത്തിനിപ്പുറം ആ കറുത്ത ശനിയുടെ തനിയാവർത്തനം വീണ്ടും.ചരിത്രത്തിലെ വലിയ വെള്ളപൊക്കമെന്ന് .
കൂട്ടിക്കലിന്റെ ചരിത്രത്തിൽ അറുപത്തിനാല് വർഷത്തിനിപ്പുറം ആ കറുത്ത ശനിയുടെ തനിയാവർത്തനം വീണ്ടും.ചരിത്രത്തിലെ വലിയ വെള്ളപൊക്കമെന്ന് ..
കൂട്ടിക്കൽ :ഒക്ടോബർ 16 ശനി.
കൂട്ടിക്കലിന്റെ ചരിത്രത്തിൽ അറുപത്തിനാല് വർഷത്തിനിപ്പുറം ആ കറുത്ത ശനിയുടെ തനിയാവർത്തനം വീണ്ടും.ചരിത്രത്തിലെ വലിയ വെള്ളപൊക്കമെന്ന് പഴമക്കാർ പറയുന്ന 1957 ഒക്ടോബർ ശനിയാഴ്ച സംഭവിച്ച വെള്ളപൊക്കത്തെക്കാൾ വലിയ വെള്ളപൊക്കത്തിനാണ് ശനിയാഴ്ച കൂട്ടിക്കൽ സാക്ഷ്യം വഹിച്ചത്.
രാവിലെ മുതൽ തിമിർത്തു പെയ്ത മഴയിൽ അന്ന് ഉറുമ്പിക്കരയെങ്കിൽ ഇന്ന് ഇളംകാടും പ്ലാപ്പള്ളിയും കാവാലിയും ഉരുൾപൊട്ടി.
കൂട്ടിക്കൽ ടൗൺ ഒരിക്കൽ കൂടി മുങ്ങി. 1957നെക്കാൾ ഭീകരമായിരുന്നു ഇന്നത്തെ സ്ഥിതിയെന്ന് അന്നത്തെ വെള്ളപ്പൊക്കം നേരിട്ടു കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു.ടൗണിലെ കെട്ടിടങ്ങളുടെ മുകളിലൂടെ പുല്ലകയാർ കരകവിഞ്ഞ് ഒഴുകി.
കൂട്ടിക്കൽ കൂട്ടുപാലം ജംഗ്ഷൻ മുതൽ ചപ്പാത്ത് പാലം വരെയുള്ള ഇരുകരയിലെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും മുങ്ങി. നിരവധി പേർക്ക് ജീവൻ നഷ്ടമായി. വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടവും സംഭവിച്ചു
ഇന്നത്തെ പേമാരിയിൽ
കൂട്ടിക്കലിനു നഷ്ടമായത് ആറു ജീവനുകളാണ്