കൊക്കയാർ പൂവഞ്ചിയിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു
കൊക്കയാർ പൂവഞ്ചിയിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു
കൊക്കയാർ വില്ലേജിൽ മാക്കൊച്ചി,പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകൾ ഒലിച്ചു പോയതായി
റിപ്പോർട്ട്. രണ്ടു വീടുകളിലായി എട്ട് പേരെ കാണാതായി. 5 കുട്ടികൾ, 2 പുരുഷൻമാർ, ഒരു സ്ത്രീയെയുമാണ്കാണാതായതെന്നാണ് പ്രാഥമിക വിവരം. കോട്ടയം
-ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമാണ്. വീടുകൾ ഇടുക്കി ജില്ലയിലും. പൂവഞ്ചി മലമുകളിൽ നിന്നുള്ള കുത്തൊഴുക്കിൽ വീടുകൾ താഴെയുള്ള പുല്ലകയാറിലേക്ക് ഒലിച്ചു
പോകുകയായിരുന്നു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ
രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക്
എൻഡിആർഎഫ് സംഘം പുറപ്പെട്ടിട്ടുണ്ട്.