കൂട്ടിക്കൽ പ്ലാപ്പള്ളിയിലും കൊക്കയാർ പൂവഞ്ചിയിലും ഉരുൾ പൊട്ടൽ. ആറു മൃതദേഹങ്ങൾ കണ്ടെടുത്തു.പതിനൊന്നുപേർ മണ്ണിനടിയിലെന്ന് സൂചന

കോട്ടയം: ഇടുക്കി കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലും ആള്‍നാശവും കനത്ത നാശ നഷ്ടങ്ങളും വിതച്ചു.

4 കുട്ടികള്‍ അടക്കം ഏഴു പേർ ഇപ്പോഴും മണ്ണിനടിയിലാണ്. പൂവഞ്ചിയിൽ 5 പേരും, നാരകംപുഴയിൽ ഒരാളെയും മാക്കോച്ചിയിൽ ഒരാളെയുമാണ് കാണാതായത്.

17 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് തിരിച്ചു.

പൂവഞ്ചി – മാക്കോച്ചി റോഡ് തകർന്നു. അഞ്ചു വീടുകൾ പൂർണമായും തകർന്നു. കൂട്ടിക്കലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കു നാട്ടുകാര്‍ കാവലിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ മൃതദേഹങ്ങള്‍ സ്ഥലത്തുനിന്നും മാറ്റാന്‍ പോലും കഴിഞ്ഞിട്ടില്ല.

സംഭവ സ്ഥലത്തേയ്ക്ക് രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്തതും ഇവിടെയുള്ളവര്‍ക്ക് പുറത്തേയ്ക്ക് പോകാന്‍ കഴിയാത്തതുമാണ് പ്രശ്നം. നിലവില്‍ 6 മൃതദേഹങ്ങള്‍ക്കു കാവലിരിക്കുകയാണ് നാട്ടുകാര്‍.

കൂട്ടിക്കല്‍ പഞ്ചായത്തിലെ കാവാലി , പ്ലാപ്പള്ളി എന്നിവടങ്ങളില്‍ നിന്നായി 6 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുൾപൊട്ടലുണ്ടായതിന് 3 കി.മീ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page