സ്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാർഥികളുടെ യാത്രാ നിരക്കിൽ തീരുമാനമെടുക്കണം.ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ
സ്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാർഥികളുടെ യാത്രാ നിരക്കിൽ തീരുമാനമെടുക്കണം.ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ
കോട്ടയം :കേരളത്തിലെ സ്വകാര്യ ബസുടമകളുടെ നില വളരെ ശോചനീയമാണെന്നും
സ്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാർഥികളുടെ യാത്രാ നിരക്കിൽ തീരുമാനമെടുക്കണമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ചാർജ് വർധനവിന് ശേഷം 28 രൂപയോളം ഡീസലിന് വില വർധിക്കുകയും കോറോണവൈറസ് ഭീതി മൂലം പേടിയിലായ ജനങ്ങൾ ബസ് യാത്ര ഒഴിവാക്കുകയും ചെയ്തതിനാൽ സ്വകാര്യ ബസ് വ്യവസായം നിന്നുപോകുന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സീനിയർ സെക്രട്ടറി ജോയി ചെട്ടിശ്ശേരി അഭിപ്രായപ്പെട്ടു ഇന്ന് ഒരു രൂപ നാണയത്തുട്ട് ബസ്സിൽ യാത്ര ചെയ്യാൻ മാത്രമേ ഉപകരിക്കുകയുള്ളൂ ഒരു മിട്ടായി പോലും കിട്ടാത്ത കാലമാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ തുറക്കുമ്പോൾ സ്വകാര്യ ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ അതിനുമുമ്പ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ചുള്ള ചാർജ് ഈടാക്കാൻ സർക്കാർ അടിയന്തരമായി നടപടി കൈകൊണ്ട് ഈ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാമചന്ദ്രൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഉള്ള മിനിമം ചാർജ് 10 രൂപയായി നിരക്കുകൾ കൂട്ടണമെന്നും 2021 ഡിസംബർ വരെയുള്ള ക്ഷേമനിധിയും ടാക്സും ഒഴിവാക്കണമെന്നും ജിപിഎസ് സ്ഥാപിക്കുവാനുള്ള കാലാവധി നീട്ടി തരണമെന്നും യോഗം ആവശ്യപ്പെട്ടു. ജോസുകുട്ടി മുളകുപാട ത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി കെ ജയരാജ്, എസി സത്യൻ ജോബിൻ ജിയോ, സജി താന്നിക്കൽ എം എം ശശിധരൻ,റോണി ജോസഫ്, ഇമ്മാനുവൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.