സമ്പൂർണ ജീവിത ശൈലി രോഗ നിയന്ത്രണ വാർഡാകാനുള്ള തീവ്ര യജ്ഞത്തിന് കൂട്ട നടത്തത്തോടെ കാഞ്ഞിരപ്പള്ളിഎട്ടാം വാർഡിൽ തുടക്കമായി
കാഞ്ഞിരപ്പള്ളി : ജീവിത ശൈലികൾ മൂലമുണ്ടാവുന്ന രോഗങ്ങളെ നിയന്ത്രിച്ച് സമ്പൂർണ ജീവിത ശൈലി രോഗ നിയന്ത്രണ വാർഡാകാനുള്ള തീവ്ര യജ്ഞത്തിന് കൂട്ട നടത്തത്തോടെ എട്ടാം വാർഡിൽ തുടക്കമായി. പേട്ട സ്കൂൾ ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. തങ്കപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കൊടുവന്താനം, പാറക്കടവ്, പേട്ടവാർഡ്, പേട്ട കവല വഴി മൈക്ക ജംഗ്ഷനിൽ സമാപിച്ച കൂട്ട നടത്തത്തിൽ നിരവധി സന്നദ്ധ പ്രവർത്തകർ അണിനിരന്നു. വാർഡ് മെംബർ സുമി ഇസ്മായിൽ, താലൂക്കാശുപത്രി മുൻ സൂപ്രണ്ടും, പ്രമുഖ ജീവിത ശൈലി രോഗ ചികിത്സകനുമായ ഡോ.ടി.എൻ. ഗോപിനാഥ പിള എന്നിവർ നേതൃത്വം നൽകി.നിരന്തരമായ ബോധവൽക്കരണ – പ്രതിരോധ പ്രവർത്തനങ്ങളിലൂടെ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളിൽ നിന്നും അതിനെ തുടർന്നുണ്ടാകുന്ന മാരക രോഗങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് , സ്വരുമ ചാരിറ്റബിൾ സൊസൈറ്റി, ആസർ ഫൗണ്ടേഷൻ,വാർഡ് വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ ബിഎൻഐ കാഞ്ഞിരപ്പള്ളി ബ്രാഞ്ച് ഉൾപ്പെടെ വിവിധ മത സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ എട്ടാം വാർഡിൽ രോഗ നിയന്ത്രണ തീവ്രയഞ്ജത്തിന് തുടക്കമായത്. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടർന്ന് ബോധവൽക്കരണ ക്ലാസുകൾ, പരിശോധന ക്യാമ്പുകൾ തുടങ്ങി വിവിധ പരിപാടികൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.