കങ്ങഴയിൽ ഗുണ്ടാനേതാവിനെ വെട്ടികൊന്ന് കാൽപാദം റോഡിൽ പ്രദർശിപ്പിച്ചു
കോട്ടയം :കറുകച്ചാൽ മുണ്ടത്താനത്ത് ഗുണ്ടാ
നേതാവിനെ വെട്ടിക്കൊന്ന ശേഷം കാല്
അറുത്തുമാറ്റി പൊതു സ്ഥലത്ത് വച്ചു.
കറുകച്ചാലിന് സമീപം കങ്ങഴ
മുണ്ടത്താനത്താണ് സംഭവം. മുണ്ടത്താനം
വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കൽ
തമ്പാന്റെ മകൻ മനേഷ് തമ്പാൻ (32) ആണ്
കൊല്ലപ്പെട്ടത്.
പ്രതികൾ മണിമല പോലീസ് സ്റ്റേഷനിൽ കീഴട
ങ്ങി. ജയേഷ്, സച്ചു ചന്ദ്രൻ എന്നിവരാണ് കീഴട
ങ്ങിയത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പി
ന്നിലെന്നാണ് സൂചന. മഹേഷിന്റെ മുറിച്ചുമാറ്റി
യ കാൽപ്പാദം ഇടയപ്പാറ കവലയിൽനിന്ന്
പോലീസ് കണ്ടെത്തി.