കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് സമ്പൂർണ്ണ ജീവിത ശൈലി രോഗ നിയന്ത്രിത വാർഡാകുന്നു
കാഞ്ഞിരപ്പള്ളി : ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് സമ്പൂർണ്ണ ജീവിത ശൈലി രോഗ നിയന്ത്രിത വാർഡാവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജീവിത ശൈലി മൂലമുണ്ടാവുന്ന പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ തുടർന്ന് മാരക രോഗങ്ങളായ മാറുന്ന സാഹചര്യം ഒഴിവാക്കാനുള്ള ബോധവൽക്കരണ – പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള വിവിധ പ്രവർത്തനങ്ങളാണ് എട്ടാം വാർഡ് കേന്ദ്രികരിച്ച് നടത്തുന്നത്. ഏറ്റവും ജനസാന്ദ്രതയേറിയ വാർഡിൽ ഇതിന്റെ ഭാഗമായി ആരോഗ്യ സർവ്വേ, രോഗ നിർണ്ണയ
ക്യാമ്പുകൾ, ബോധവൽക്കരണ സെമിനാറുകൾ, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. സ്വരുമ പാലീയേറ്റീവ് കെയർ സൊ സൈറ്റി, ആസർ ഫൗണ്ടേഷൻ, കുടുംബശ്രീ, മത-സാമുദായിക സംഘടനകൾ, പുരുഷ സ്വാശ്രയ സംഘങ്ങൾ, റെസിഡന്റസ് അസോസിയേഷൻ വാർഡ് വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ വാർഡംഗം സുമി ഇസ്മായിലിന്റെയും, പ്രമുഖ ഡയബോളജിസ്റ്റും താലൂക്ക് ഹോസ്പിറ്റൽ മുൻ സൂപ്രണ്ടുമായ ഡോ. ഗോപിനാഥ പിള്ളയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പയിന് തുടക്കം കുറിച്ച് ഒക്ടോബർ 10 ന് കൂട്ട നടത്തം സംഘടിപ്പിക്കും. മുൻ വാർഡംഗം എം.എ.റിബിൻ ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചന യോഗത്തിൽ സ്വരുമ പാലീയേറ്റീവ് പ്രവർത്തകരായ സ്കറിയ ഞാവള്ളി, റിയാസ് കാൾടെക്സ്, വാർഡ് വികസന സമിതി കൺവീനർ എം.എ. ശശീന്ദ്രൻ, അംഗങ്ങളായ ഇഖ്ബാൽ ഇല്ലത്തുപറമ്പിൽ, പി.എ. ഹാഷിം, സെൻട്രൽ ജമാഅത്ത് സെക്രട്ടറി ഷഫീഖ് താഴത്തുവീട്ടിൽ, കൊടുവന്താനം ജുമാ മസ്ജിദ് പ്രസിഡണ്ട് നസീർ കരിപ്പായിൽ, ആസർ ഫൗണ്ടേഷൻ പ്രതിനിധി ജലീൽ അയിലുപറമ്പിൽ,കുടുംബശ്രീ സിഡിഎസ് അംഗം ദീപ്തി ഷാജി, ആശാ വർക്കർ റഹ്മത്ത് നൗഷാദ്, വിവിധ സംഘടന നേതാക്കളായ ജൈസൽ പി.എസ്, രാഹുൽ രാജു, വിപിൻ രാജു എന്നിവർ പങ്കെടുത്തു